വിദ്യാര്‍ത്ഥികള്‍ തയാറാക്കുന്ന പൊതുവിദ്യാഭ്യാസ മേഖലയിലെ ആദ്യ ബ്ലോഗ്
ഓല മാസികയുടെ ആഭിമുഖ്യത്തില്‍ 2012 നവംബര്‍ 16 ന് ഭാഷ, സംസ്കാരം, സമൂഹം എന്ന വിഷയത്തെ അടിസ്ഥാനമാക്കി സെമിനാര്‍ സംഘടിപ്പിക്കുന്നു. മലയാളത്തിന്റെ പ്രിയ കഥാകാരന്‍ എന്‍ പ്രഭാകരന്‍ ഉദ്ഘാടനം ചെയ്യുന്നു..

നമ്മുടെ കുട്ടികള്‍ വഴിതെറ്റിപ്പോകുന്നുണ്ടോ?

കുട്ടികള്‍ എങ്ങിനെ ചിന്തിക്കുന്നു ?

കുട്ടികളുടെ പ്രതികരണങള്‍

"അച്ഛന്റെയും അമ്മയുടെയും വിരലില്‍ തൂങ്ങി കാഴ്ച കാണാന്‍ പോകേണ്ട പ്രായത്തില്‍ വീട്ടില്‍ ഒറ്റപ്പെടുന്ന പിഞ്ചുമനസ്സിന്റെ വേദന അനുഭവിച്ചാലേ വ്യക്തമാവുകയുള്ളൂ. ക്ലാസ്സില്‍ വച്ചു തെറ്റ് ചെയ്ത കുട്ടിയെ പരസ്യമായി ശിക്ഷിക്കുന്നതിനു പകരം രഹസ്യമായി ഉപദേശിക്കുക. പരസ്യവിചാരണ പലപ്പോഴും വലിയ തെറ്റിലേക്ക് നയിക്കും ."

ദുര്‍ഗ എസ് കുമാര്‍ 8ബി

"ശാസ്ത്രം ഇനിയും പുരോഗതി കൈവരിക്കും . പല സാങ്കേതിക വിദ്യകളും ഇനിയുമുണ്ടാകും . അതിനനുസരിച്ച് കുട്ടികളെ സ്വന്തം താത്പര്യം മാത്രം കണക്കിലെടുത്ത വിടുകയാണെങ്കില്‍ നഷ്ടം നമുക്കുമാത്രം "

കീര്‍ത്തന. എ 10 ഇ

" രക്ഷിതാക്കള്‍ തങ്ങളുടെ പോന്നോമനകള്‍ക്ക് ആവശ്യമുള്ളതെല്ലാം വാങ്ങി നല്കുന്നു . എന്നാല്‍ അവര്‍ എപ്പോഴെങ്ങിലും തങ്ങളുടെ കുട്ടികളെ മടിയിലിരുത്തി താലോലിക്കാറുണ്ടോ? അവരുടെ ജീവിത യാത്രയിലെ അനുഭവങ്ങള്‍ കേള്‍ക്കാന്‍ താത്പര്യം കാണിക്കാറുണ്ടോ?

ഷെറിന്‍ ഹാമിദ് കെ. ടി 8 ബി

" ആരോടാണ് മക്കളുടെ കൂട്ടുകെട്ട് എന്നൊന്നും രക്ഷിതാക്കള്‍ അന്യെഷിക്കുന്നില്ല . പലപ്പോഴും കൂട്ടുകെട്ടുകളാണ് കുഴപ്പത്തില്‍ ചാടിക്കുന്നത് .'ചങ്ങാതി നന്നായാല്‍ കണ്ണാടി വേണ്ട" ഈ ചൊല്ല് എവിടെ സത്യമാവുകയാണ് "

ഫസ്ന. കെ . 8എ

vidyalaya

തുടരും

No comments: