വിദ്യാര്‍ത്ഥികള്‍ തയാറാക്കുന്ന പൊതുവിദ്യാഭ്യാസ മേഖലയിലെ ആദ്യ ബ്ലോഗ്
ഓല മാസികയുടെ ആഭിമുഖ്യത്തില്‍ 2012 നവംബര്‍ 16 ന് ഭാഷ, സംസ്കാരം, സമൂഹം എന്ന വിഷയത്തെ അടിസ്ഥാനമാക്കി സെമിനാര്‍ സംഘടിപ്പിക്കുന്നു. മലയാളത്തിന്റെ പ്രിയ കഥാകാരന്‍ എന്‍ പ്രഭാകരന്‍ ഉദ്ഘാടനം ചെയ്യുന്നു..

News

വാര്‍ത്തകള്‍ 'സാഹിത്യം ഒരഭയസ്ഥാനമാണ്.':എം മുകുന്ദന്‍
പുതുപ്പണം:സമൂഹത്തില്‍ അക്രമങ്ങളും തിന്മകളും വര്‍ദ്ധിച്ചു വരുന്ന ഈ കാലഘട്ടത്തില്‍ സാഹിത്യം ഒരഭയസ്ഥാനമായി മാറുന്നുവെന്ന് പ്രശസ്ത സാഹിത്യകാരന്‍ എം മുകുന്ദന്‍ അഭിപ്രായപ്പെട്ടു.മുതിര്‍ന്നവര്‍ പല കഷണങ്ങളായി വിഭജിക്കപ്പെടുമ്പോള്‍ കുട്ടികളുടെ ഉണര്‍വ് അത്ഭുതപ്പെടുത്തുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സാംസ്കാരിക രംഗത്ത് ഇന്ന് കുട്ടികള്‍ കൂടുതല്‍ സജീവമാകുന്നത് സന്തോഷകരമാണെന്നും സമൂഹത്തില്‍ വിദ്യാര്‍ഥികളുടെ ശക്തി അപാരമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പുതുപ്പമം ജെ എന്‍ എം ഗവ:ഹയര്‍സെക്കണ്ടറി സ്കൂള്‍ പ്രസിദ്ധീകരണമായ ഓല മാസികയുടെ ദശവാര്‍ഷികം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വാര്‍ഡ് കൗണ്‍സിലര്‍ എം രാജന്‍ അധ്യക്ഷനായിരുന്നു.ആര്യാ സിദ്ധാര്‍ഥ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.മയ്യഴിപ്പുഴയുടെ തീരങ്ങളില്‍ എന്ന പുസ്തകം സുരഭി കെ വി അവതരിപ്പിച്ചു. ടി രാജന്‍, എ സത്യന്‍, ടി സി സത്യനാഥന്‍, കെ സത്യനാഥന്‍, മഹിത, ഡോ. പി പ്രജിത്ത്, ദിനേശന്‍ കരുവാങ്കണ്ടി, ബിജു പുതുപ്പണം, സപ്ന ജൂലിയറ്റ്, പി ചന്ദ്രന്‍, ഗഫൂര്‍ കരുവണ്ണൂര്‍ എന്നിവര്‍ സംസാരിച്ചു.

No comments: