വിദ്യാര്‍ത്ഥികള്‍ തയാറാക്കുന്ന പൊതുവിദ്യാഭ്യാസ മേഖലയിലെ ആദ്യ ബ്ലോഗ്
ഓല മാസികയുടെ ആഭിമുഖ്യത്തില്‍ 2012 നവംബര്‍ 16 ന് ഭാഷ, സംസ്കാരം, സമൂഹം എന്ന വിഷയത്തെ അടിസ്ഥാനമാക്കി സെമിനാര്‍ സംഘടിപ്പിക്കുന്നു. മലയാളത്തിന്റെ പ്രിയ കഥാകാരന്‍ എന്‍ പ്രഭാകരന്‍ ഉദ്ഘാടനം ചെയ്യുന്നു..

Read more-തുടര്‍ന്നു വായിക്കുക


വായനാനക്ഷത്രം
          കുട്ടികള്‍ വായിക്കുന്ന പുസ്തകങ്ങളെ ഉള്ളടക്കം ചോര്‍ന്നു പോകാതെ ഒരു സദസ്സിനു മുമ്പില്‍ അവതരിപ്പിക്കുന്ന പരിപാടിയാണ് വായനാനക്ഷത്രം. ഒന്നാം റൗണ്ടില്‍ ഇഷ്ടമുള്ള പുസ്തകങ്ങള്‍ ക്ലാസ് തലത്തില്‍ അവതരിപ്പിച്ച് തുടങ്ങാം. ഇതില്‍ മികച്ച അവതാരകന്മാരെ സ്കൂള്‍ തലത്തിലേക്ക് തെരഞ്ഞെടുക്കുന്നു.സ്കൂള്‍ തല മത്സരത്തിലെ ഒന്നാം റൗണ്ട് ഇഷ്ടമുള്ള പുസ്തകങ്ങള്‍ അവതരിപ്പിക്കാം.രണ്ടാം റൗണ്ട് മുതല്‍ കഥ,കവിത,നോവല്‍,ലേഖനസമാഹാരം,ശാസ്ത്രഗ്രന്ഥം,യാത്രാവിവരണം,ആത്മകഥ,സിനിമ,
ചരിത്രഗ്രന്ഥം,വിമര്‍ശനസാഹിത്യം എന്നിങ്ങനെ വിവിധ വിഭാങ്ങളിലെ പുസ്തകങ്ങള്‍ മത്സരാര്‍ഥികള്‍ അവതരിപ്പിക്കണം. ക്ലാസുകളുടെ ആതിഥ്യത്തില്‍ വായനാനക്ഷത്രം മത്സരം നടക്കും.നാലാം റൗണ്ട് മുതല്‍ മത്സരം സ്കൂള്‍ വിട്ട് പ്രദേശത്തെ വായനശാലകളിലേക്ക് നീങ്ങും.വായനാനക്ഷത്രം മത്സരാര്‍ഥികളും വിധികര്‍ത്താക്കളും അതത് വായനശാലകളുടെ നേതൃത്ത്വത്തില്‍ പരിപാടി സംഘടിപ്പിച്ച് വിലയിരുത്തും.അഞ്ചാം റൗണ്ട് വരെ സ്ഥിരം വിധികര്‍ത്താക്കളായിരിക്കും.
പിന്നീട് അതിഥികള്‍, സാഹിത്യ-സാംസ്കാരികരംഗങ്ങളിലെ പ്രമുഖര്‍ വിലയിരുത്തും. ഒരു പുസ്തകാവതരണത്തിനു ശേഷം രണ്ടാഴ്ചയെങ്കിലും കഴിഞ്ഞതിനുശേഷമേ അടുത്തഘട്ടം ആരംഭിക്കുകയുള്ളൂ.വായന-ചിന്ത-വിശകലനം എന്നതാണ് വായനാനക്ഷത്രം പരിപാടിയുടെ മുദ്രാവാക്യം. ഏറ്റവും മികച്ച വായനക്കാരന് ഡി.സി.ബുക്സ് പുസ്തകങ്ങള്‍ സമ്മാനമായി നല്‍കും.വായിച്ച പുസ്തകങ്ങള്‍ സമയബന്ധിതമായി അവതരിപ്പിക്കണം. കൃത്യമായ സൂചകങ്ങളുടെ അടിസ്ഥാനത്തില്‍ വിധികര്‍ത്താക്കള്‍ അവതരണം വിലയിരുത്തും.അവസാനറൗണ്ടുകളില്‍ വിധികര്‍ത്താക്കളും മത്സരാര്‍ഥികളും തമ്മില്‍ അഭിമുഖവും നടക്കും.അവസാന റൗണ്ടുകളിലെ സദസ്സ് ക്ലാസ് പി.ടി.എകള്‍ ആയിരിക്കും.

No comments: