വിദ്യാര്‍ത്ഥികള്‍ തയാറാക്കുന്ന പൊതുവിദ്യാഭ്യാസ മേഖലയിലെ ആദ്യ ബ്ലോഗ്
ഓല മാസികയുടെ ആഭിമുഖ്യത്തില്‍ 2012 നവംബര്‍ 16 ന് ഭാഷ, സംസ്കാരം, സമൂഹം എന്ന വിഷയത്തെ അടിസ്ഥാനമാക്കി സെമിനാര്‍ സംഘടിപ്പിക്കുന്നു. മലയാളത്തിന്റെ പ്രിയ കഥാകാരന്‍ എന്‍ പ്രഭാകരന്‍ ഉദ്ഘാടനം ചെയ്യുന്നു..

മാധ്യമങ്ങളും കേരളീയ സമൂഹവും

                         സമൂഹത്തില്‍ നടക്കുന്ന സംഭവവികാസങ്ങളെ ജനങ്ങളിലേക്കെത്തിക്കാനുള്ള മാര്‍ഗമാണ് മാധ്യമങ്ങള്‍. പത്രങ്ങളും റേഡിയോകള്‍ക്കുമുപരി ഇന്ന് നിരവധി മാധ്യമങ്ങള്‍ ഉണ്ട്. ഇലക്ട്രോണിക് യുഗം ശക്തിയാര്‍ജിച്ചതോടെ മാധ്യമങ്ങളുടെ എ​ണ്ണം ക്രമാതീതമായി വര്‍ധിക്കാന്‍ തുടങ്ങിയിരിക്കുന്നു. ഒരു നല്ല സംസ്കാരം രൂപപ്പെടാന്‍ സഹായിക്കുന്നവയാണ് മാധ്യമങ്ങള്‍. ഇവ ഇന്നത്തെ കേരളീയ സമൂഹത്തില്‍ ചെലുത്തുന്ന സ്വാധീനങ്ങള്‍ എന്തെല്ലാമാണെന്ന ഒരെത്തിനോട്ടമാണ് ഈ സെമിനാറിന്റെ ലക്ഷ്യം.
                                    സംസ്കാരവും മൂല്യങ്ങളും രൂപപ്പെടുന്നതില്‍ മാധ്യമങ്ങള്‍ക്ക് പങ്കുണ്ട്. മാധ്യമങ്ങളുടെ പ്രവര്‍ത്തനത്തെ വസ്തുനിഷ്ഠമായി വിലയിരുത്തേണ്ടിയിരിക്കുന്നു. മാധ്യമങ്ങള്‍ക്ക് നേരെ നാം ചെലുത്തുന്ന വിമര്‍ശനങ്ങളും,വിമര്‍ശിക്കുന്നവര്‍ കാണാതെ പോകുന്ന മാധ്യമങ്ങളുടെ ഗുണാംശങ്ങളും നിരവധിയാണ്. വിജ്ഞാനത്തിന്റെയും വിനോദത്തിന്റെയും അതിരില്ലാത്ത സാധ്യതകള്‍ തുറന്നിടുന്ന മാധ്യമമാണ് ടെലിവി‍ഷന്‍. ദൈവവചനത്തോടൊപ്പം ചെകുത്താന്റെ വചനങ്ങളും സംവദിക്കപ്പെടുന്നു എന്നതാണ് മാധ്യമത്തിന്റെ പ്രത്യേകത എന്ന സെബാസ്റ്റ്യന്‍ പോളിന്റെ വാക്കുകള്‍ മാധ്യമങ്ങളുടെ ഗുണദോഷങ്ങളെക്കുറിച്ച് ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നവയാണ്.