വിദ്യാര്‍ത്ഥികള്‍ തയാറാക്കുന്ന പൊതുവിദ്യാഭ്യാസ മേഖലയിലെ ആദ്യ ബ്ലോഗ്
ഓല മാസികയുടെ ആഭിമുഖ്യത്തില്‍ 2012 നവംബര്‍ 16 ന് ഭാഷ, സംസ്കാരം, സമൂഹം എന്ന വിഷയത്തെ അടിസ്ഥാനമാക്കി സെമിനാര്‍ സംഘടിപ്പിക്കുന്നു. മലയാളത്തിന്റെ പ്രിയ കഥാകാരന്‍ എന്‍ പ്രഭാകരന്‍ ഉദ്ഘാടനം ചെയ്യുന്നു..

ഭയം
നെച്ചസ്ടി പത്ത് ഇ
ജീവിതത്തെ എനിക്ക് പേടിയാണ്
അറിയാ ദേശങ്ങളില്‍
ലക്ഷ്യമില്ലതലയുന്ന
നാടോടിയെപ്പോലെ
അറിവിന്‍ കണങ്ങള്‍
വിഷക്കനി നികലനെന്നു
അറിയാമായിരുന്നിട്ടും
അറിയില്ലെനിക്കിന്നു
തൂലിക ചലിപ്പിച്ച്
പണിതുയര്‍ത്തിയ ദൈവങ്ങളെ
നന്മ മരം പൂക്കാന്‍ വിതറിയ
മരങ്ങളെ മനുഷ്യന്‍ കല്‍പ്പിച്ച
വിലയാനെന്കിലും
മനുഷ്യനെക്കാള്‍ വിലയുള്ള പണത്തിനെ
എനിക്കിന്ന് പേടിയാണ്
ഞാന്‍ വാതിലില്‍
മുട്ടിയപ്പോള്‍ അവിടെ ഞാന്‍ ഇല്ലായിരുന്നു
എന്നിലെ എന്നെ
മായ്ച്ചു കളയുന്ന
രക്ഷകരെ
എനിക്ക് ഭയമാണ്
വെറുപ്പാണ് .

No comments: