വിദ്യാര്‍ത്ഥികള്‍ തയാറാക്കുന്ന പൊതുവിദ്യാഭ്യാസ മേഖലയിലെ ആദ്യ ബ്ലോഗ്
ഓല മാസികയുടെ ആഭിമുഖ്യത്തില്‍ 2012 നവംബര്‍ 16 ന് ഭാഷ, സംസ്കാരം, സമൂഹം എന്ന വിഷയത്തെ അടിസ്ഥാനമാക്കി സെമിനാര്‍ സംഘടിപ്പിക്കുന്നു. മലയാളത്തിന്റെ പ്രിയ കഥാകാരന്‍ എന്‍ പ്രഭാകരന്‍ ഉദ്ഘാടനം ചെയ്യുന്നു..
ബലിച്ചോറ്

എന്റെ മൌനത്തെയും വലിച്ചിഴച്ച്
ഈ രാത്രി മണ്ണിന്റെ ഈര്പ്പത്തിലേക്ക്
ഊര്ന്നിറങ്ങുകയാണ.
എന്റെ സ്വപ്നങ്ങളില് കൂടുകൂട്ടിയ
ചിതറുന്ന കരിയിലപ്പാടുകള്
ഇടനാഴിയില് തണുത്തുറഞ്ഞൂപോയി
മുറിയിലെ ഒറ്റ ജാലകത്തിന്റെ
അസംബന്ധമായ പിറുപിറുക്കലുകള്ക്കിടയില്
ശീമാക്കൊന്നയും മുള്പ്പടര്പ്പും
ഉതുങ്ങി കൂടിയ തെക്കെപറമ്പ്
പൊള്ളൂകയായിരുന്നു.
ചിന്തയിലെ അഗ്നി
ചിതയ്ക്ക് തീ കൊളുത്തുമ്പോള്
അടങ്ങാത്ത തെങ്ങലുകള്‍ക്കൊപ്പം
വീര്പ്പുമുട്ടുന്നുണ്ട് കാലത്തിന്റെ കണ്ണുകള് .
മരിച്ചവര്‍ക്കൊപ്പം യാത്രപോകാതെ
ഓര്‍മകളുടെ പച്ചില മരങ്ങള്
വീട്ടു മുറ്റത്ത് ചോര പൊഴിക്കുന്നു.
നരച്ച വാര്ദ്ധക്ക്യത്തിന്റെ
ശാപവാക്കുകള് പറ്റിപ്പിടിച്ച
തുരുമ്പെടുത്ത ജനലഴികള് .
ഉമ്മറക്കോലായില്
മുത്തശ്ശിക്കഥയിലെ
കുറുകിയ ചിന്തകള്ക്കൊപ്പം
ദ്രവിച്ച ചാരുകസേര .
ഒരമ്മൂമ്മക്കാലം കൊഴിഞ്ഞുപോയപ്പോള്
ബന്ധങ്ങളുടെ പതിഞ്ഞ കുശലതകള് മാത്രം
അവശേഷിപ്പുകളായി മുന്നില് .
വീണ്ടും ഒരു കര്ക്കിടകം .
ആയുസ്സിന്റെ നീണ്ട ഇടവേളകള്
മൌനതിലെന്നപോലെ ചോര്ന്നൊലിക്കുന്നു .
ബലി തര്പ്പണം ചെയ്തു
കണ്ണീര് ഒളിപ്പിച്ച വാക്കുകള്
മറുവാക്കുകൊണ്ട് കുമ്പസാരിച്ചു
കൈകൊട്ടുകയാണ് .
നീലപ്പറങ്കിയുടെ ചരിഞ്ഞ കൊമ്പില്
ആത്മാക്കള് ചിരിക്കുന്നതും
അടക്കം പറയുന്നതും
എനിക്കിപ്പോഴും കേള്ക്കാം .
കാലം കഴിഞ്ഞവര്‍ക്കായി
ഞാന് ഉരുട്ടി വച്ച ബലി ചോറ്
ആര്ത്തിയോടെ കൊത്തിതിന്നു കാക്കകള്
സ്വര്ഗത്തിലെക്കന്ന പോലെ
പറക്കാന് തുടങ്ങി.

ശരണ്യ പി കെ +2 സയന്സ്

No comments: