വിദ്യാര്‍ത്ഥികള്‍ തയാറാക്കുന്ന പൊതുവിദ്യാഭ്യാസ മേഖലയിലെ ആദ്യ ബ്ലോഗ്
ഓല മാസികയുടെ ആഭിമുഖ്യത്തില്‍ 2012 നവംബര്‍ 16 ന് ഭാഷ, സംസ്കാരം, സമൂഹം എന്ന വിഷയത്തെ അടിസ്ഥാനമാക്കി സെമിനാര്‍ സംഘടിപ്പിക്കുന്നു. മലയാളത്തിന്റെ പ്രിയ കഥാകാരന്‍ എന്‍ പ്രഭാകരന്‍ ഉദ്ഘാടനം ചെയ്യുന്നു..
അനാഥ


എന്‍റെ സ്വപ്‌നങ്ങള്‍ കേവഞ്ചി
കയറിപ്പോകുമ്പോഴും
കടമ്പകള്‍ കടന്നുവന്ന ദുഃഖം
എനിക്ക് കൂട്ടിരിക്കുന്നു .
പറക്കാനാവാത്ത ആകാശത്തില്‍
തനിച്ചായ പക്ഷികുഞ്ഞായി ഞാന്‍
മനസ്സിലെ പ്രണയസങ്കല്‍പം ഒരു
പ്രതിമയെപ്പോലെ മരവിച്ചു
ശബ്ദ കോലാഹലങ്ങള്‍ ക്കിടയില്‍
ഞാന്‍ വീണ്ടും അനാഥ ആയി
സമൂഹം എന്നെ ഭ്രാന്തന്‍ എന്ന് മുദ്രകുത്തി
ഓടയില്‍ കിടന്നു അഴുകിയ എന്‍റെ ജഡം
ദിവസങ്ങള്‍ക്കുശേഷം
ആശുപത്രി മോര്‍ച്ചറിയിലെത്തി
അനാഥ പ്രേതമാകുമ്പോഴും
എന്‍റെ മൌനത്തില്‍
പുതു തലമുറയ്ക്കൊരു
താക്കീതു ണ്ടായിരുന്നു

ദുര്‍ഗ എസ് കുമാര്‍ 9 ബി

No comments: