വിദ്യാര്‍ത്ഥികള്‍ തയാറാക്കുന്ന പൊതുവിദ്യാഭ്യാസ മേഖലയിലെ ആദ്യ ബ്ലോഗ്
ഓല മാസികയുടെ ആഭിമുഖ്യത്തില്‍ 2012 നവംബര്‍ 16 ന് ഭാഷ, സംസ്കാരം, സമൂഹം എന്ന വിഷയത്തെ അടിസ്ഥാനമാക്കി സെമിനാര്‍ സംഘടിപ്പിക്കുന്നു. മലയാളത്തിന്റെ പ്രിയ കഥാകാരന്‍ എന്‍ പ്രഭാകരന്‍ ഉദ്ഘാടനം ചെയ്യുന്നു..
 ഓലമാസിക ചരിത്രം

2003 സപ്തമ്പറില്‍ ദേശീയ അധ്യാപക അവാര്‍ഡ് ജേതാവ് ശ്രീ.ബാലചന്ദ്രന്‍ പാറച്ചോട്ടില്‍ ശ്രുതികൃഷ്ണന്‍.പി.പി യ്ക്ക് നല്കി ഓലമാസിക പ്രകാശനം ചെയ്തു.
ആദ്യപ്രതി ഇന്‍ലന്‍ഡ് രൂപത്തില്‍  പുറത്തിറങ്ങി.  2000 കോപ്പിയാണ് പുറത്തിറക്കിയത്. പ്രഥമ എഡിറ്റര്‍ ദിതിന്‍.കെ.
ആദ്യ പത്രാധിപസമിതി  അംഗമായിരുന്ന ജിപ്സ.പി സംസ്ഥാന വിദ്യാരംഗംകലോത്സവത്തില്‍ കവിതാരചനയില്‍ രണ്ടാം സ്ഥാനം നേടി. ചീഫ് എഡിറ്റരായിരുന്ന ശരണ്യ.പി.കെ സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ കവിതാരചനയില്‍ എ ഗ്രേഡും മൂന്നാം സ്ഥാനവും നേടി. പത്രാധിപസമിതി  അംഗങ്ങളായിരുന്ന ആദര്‍ശ്.ബി, അതുല്‍ സുരേഷ്.സി.കെ എന്നിവര്‍ നാഷനല്‍ ഇന്നവേഷന്‍ ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ അവാര്‍ഡിന് അര്‍ഹരായി.
ഓല മാസികയുടെ  എട്ടാം വാര്‍ഷികത്തിന്റെ ഭാഗമായി കുട്ടികളുടെ കവിതാസമാഹാരം "ഇലജന്മം" ശ്രീ.കല്പറ്റ നാരായണന്‍ പ്രകാശനം ചെയ്തു.

No comments: