വിദ്യാര്‍ത്ഥികള്‍ തയാറാക്കുന്ന പൊതുവിദ്യാഭ്യാസ മേഖലയിലെ ആദ്യ ബ്ലോഗ്
ഓല മാസികയുടെ ആഭിമുഖ്യത്തില്‍ 2012 നവംബര്‍ 16 ന് ഭാഷ, സംസ്കാരം, സമൂഹം എന്ന വിഷയത്തെ അടിസ്ഥാനമാക്കി സെമിനാര്‍ സംഘടിപ്പിക്കുന്നു. മലയാളത്തിന്റെ പ്രിയ കഥാകാരന്‍ എന്‍ പ്രഭാകരന്‍ ഉദ്ഘാടനം ചെയ്യുന്നു..

എന്നും കാണുന്ന ആശുപത്രി

ചീറിപ്പായുന്ന ആംബുലന്‍സിന്‍ ശബ്ദം
മെഡിസിന്‍ ഗന്ധവുമൊന്നടങ്ങി
ആശുപത്രി തന്‍ പടിയിറങ്ങും നേരം
ആശ്വാസമെന്നുള്ളിലൊന്നുദിച്ചു
ശ്വാസമൊന്നു ഞാന്‍ നേരെ വിട്ടു
ഓര്‍മ്മയില്‍ വീണ്ടുമാ ആശുപത്രി
കാതടപ്പിക്കുന്നു രോഗി തന്‍ നിലവിളി
വെള്ളയണിഞ്ഞവര്‍ പ്രേതങ്ങളെപ്പോലെ.
തൊള്ള തുറന്നിടും കിളവന്റെ ഉള്ളിലേ-
ക്കിത്തിരി ഗ്ളൂക്കോസു കേറ്റുവാനായി
അങ്ങോട്ടുമിങ്ങോട്ടും പാഞ്ഞു നടക്കുന്നു.
ബില്ലടയ്ക്കാനെത്തുന്നയാളുകള്‍
വില്ലുപോലാവുന്ന കാഴ്ചകള്‍.
ടോക്കനൊന്നിങ്ങെടുക്കുവാനായിട്ട്
നീണ്ട ക്യൂവില്‍ തിരക്കി നില്‍ക്കുന്നവര്‍
ക്ഷീണിതരായി കിടന്നിടും രോഗികള്‍
കണ്ണില്‍ കണ്ണുനീരില്ലെന്നാകിലും
മനസ്സില്‍ നീറിപ്പുകയുന്ന വേദന.
ആംബുലാന്‍സിന്റെ ചൂളം വിളികളും
അറിയാതെ കാതുഞാന്‍ പൊത്തിപ്പിടിച്ചുപോയ്
ഇല്ല മായുന്നതേയില്ല കാഴ്ചകള്‍
നെഞ്ചിടിപ്പിന്റെ താളം മാത്രം.

                                       ശ്രീഹരി.ആര്‍
                                              9-G

No comments: