വിദ്യാര്‍ത്ഥികള്‍ തയാറാക്കുന്ന പൊതുവിദ്യാഭ്യാസ മേഖലയിലെ ആദ്യ ബ്ലോഗ്
ഓല മാസികയുടെ ആഭിമുഖ്യത്തില്‍ 2012 നവംബര്‍ 16 ന് ഭാഷ, സംസ്കാരം, സമൂഹം എന്ന വിഷയത്തെ അടിസ്ഥാനമാക്കി സെമിനാര്‍ സംഘടിപ്പിക്കുന്നു. മലയാളത്തിന്റെ പ്രിയ കഥാകാരന്‍ എന്‍ പ്രഭാകരന്‍ ഉദ്ഘാടനം ചെയ്യുന്നു..

സീരിയല്‍

നോക്കെടാ ചെക്കാ കണ്ടോടാനീയാ
സീരിയല്‍ നമ്മുടെ മാനസപുത്രി
പെണ്ണുങ്ങളെല്ലാം കരഞ്ഞീടുന്നു
മുതലക്കണ്ണീര്‍ ഒഴുക്കീടുന്നു
ഓട്ടോഗ്രാഫും ഹരിചന്ദനവും-
ചക്കരഭരണിയുമുണ്ടല്ലോ.
    നമ്മുടെ നാട്ടിന്‍ സംസ്കാരത്തിനു
    മാതൃകയായിതാ കണ്ടോടാ
    ലോണും അടവും വാങ്ങിയെടുത്ത്
    വിഢിപ്പെട്ടി എന്തൊരു കേമം.
കടക്കാര്‍ കേറിയിറങ്ങ്യാലും
നമ്മുടെ കണ്ണോ സീരിയലില്‍
കള്ളന്മാര്‍ക്കോ കെങ്കേമം ഈ-
നാളുകളെല്ലാം കേട്ടോടാ
     സീരിയലെല്ലാമെത്തും നേരം
     സിനിമാക്കാരൊരു മൂലയ്ക്കായി
     പ്രേതത്തിന്‍ കഥ ഭൂതത്തിന്‍ കഥ
     അങ്ങനെ പലപല കഥ കെങ്കേമം.


               നമിത.വി.കെ
 8-F








































jnmghss_oola

No comments: