വിദ്യാര്‍ത്ഥികള്‍ തയാറാക്കുന്ന പൊതുവിദ്യാഭ്യാസ മേഖലയിലെ ആദ്യ ബ്ലോഗ്
ഓല മാസികയുടെ ആഭിമുഖ്യത്തില്‍ 2012 നവംബര്‍ 16 ന് ഭാഷ, സംസ്കാരം, സമൂഹം എന്ന വിഷയത്തെ അടിസ്ഥാനമാക്കി സെമിനാര്‍ സംഘടിപ്പിക്കുന്നു. മലയാളത്തിന്റെ പ്രിയ കഥാകാരന്‍ എന്‍ പ്രഭാകരന്‍ ഉദ്ഘാടനം ചെയ്യുന്നു..

അഭിജിത്തിന് പുതുപ്പണത്തിന്റെ വരവേല്പ്
           

    NCERT യുടെ ദേശീയ പ്രതിഭാ സ്കോളര്‍ഷിപ്പ് നേടിയ വടകര പുതുപ്പണം ജെ.എന്‍.എം ഗവ: ഹയര്‍ സെക്കണ്ടറി സ്കൂള്‍ വിദ്യാര്‍ത്ഥി എസ്.അഭിജിത്തിന് പുതുപ്പണം പൗരാവലി സ്വീകരണം നല്‍കി. 
           അരവിന്ദഘോഷില്‍ നിന്നും ആരംഭിച്ച ഘോഷയാത്ര പാലയാട്ട് നട വെളുത്ത മല വഴി സ്കൂളില്‍ സമാപിച്ചു.തുറന്ന ജീപ്പില്‍ അഭിജിത്തിനെ ഇന്‍സ്പെയര്‍ അവാര്‍ഡ് ജേതാക്കളായ അബിന്‍ റഹ്‍മാനും ആര്യ സിദ്ധാര്‍ത്ഥും അനുഗമിച്ചു. മുത്തുക്കുട, ബാന്റ് വാദ്യങ്ങള്‍, ഫ്ലോട്ടുകള്‍,  സ്റ്റുഡന്റ്സ് പോലീസ് കാഡറ്റ് പരേഡ്, ചെണ്ടമേളം, കളരിപ്പയറ്റ്, ഡിസ്പ്ലേ തുടങ്ങി വര്‍ണശബളമായ ഘോഷയാത്ര നവ്യാനുഭവമായി.        
           രക്ഷാകര്‍തൃസമിതിയുടെ ആഭിമുഖ്യത്തില്‍ നടന്ന സ്വീകരണ ചടങ്ങ് അഭിജിത്തിന് ഉപഹാരം നല്‍കി അഡ്വ.എം.കെ പ്രേംനാഥ് എം.എല്‍.എ ഉദ്ഘാടനം ‌ചെയ്തു.വാര്‍ഡ് കൗണ്‍സിലര്‍ എം.നാരായണി അധ്യക്ഷയായിരുന്നു.അധ്യാപക-രക്ഷാകര്‍തൃ സമിതിയുടെ കൂട്ടായ്മയുടെ വിജയമാണ് ജെ.എന്‍.എമ്മിനെ മികച്ച വിദ്യാലയമാക്കുന്നതെന്ന് വിദ്യാഭ്യാസ ജില്ലയിലെ ഏറ്റവും നല്ല ലൈബ്രറിക്കുള്ള കടത്തനാട് മാധവിയമ്മ പുരസ്കാരം സ്കൂള്‍ ലൈബ്രേറിയന്‍ അശോകന്‍ തായാട്ടിന് ഏല്പിച്ചു കൊണ്ട് DEO കെ.കമലം പ്രസ്താവിച്ചു.പൊതു വിദ്യാലയങ്ങള്‍ക്ക് മാതൃകയാവേണ്ട പ്രവര്‍ത്തനങ്ങളാണ് സ്കൂളില്‍ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
          പി.ടി.എ വൈസ് പ്രസിഡന്റ് പറമ്പത്ത് പത്മനാഭന്‍,പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന ചെയര്‍മാന്‍ അഡ്വ.എം.വി സജീവന്‍, പ്രിന്‍സിപ്പള്‍ ടി.സി സത്യനാഥന്‍, ഹെഡ്മാസ്റ്റര്‍ പി.ചന്ദ്രന്‍,  കെ.സത്യനാഥന്‍, ദിനേശന്‍ കരുവാങ്കണ്ടി, ജനാധിപത്യ വേദി ചെയര്‍മാന്‍ എം.വിനു,എസ്.അഭിജിത്ത് എന്നിവര്‍ സംസാരിച്ചു.
         

No comments: